തൃശൂര്‍: ഡി സിനിമാസ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഭൂമി കൈയ്യേറിയിട്ടില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് അതേപടി എടുക്കാനാവില്ലെന്നും ഒറ്റനോട്ടത്തില്‍ കൈയ്യേറ്റം ഉണ്ടെന്ന് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി.
ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുളള ഡി സിനിമാസ് തിയേറ്റര്‍ നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ കൈയ്യേറി അല്ലെന്നായിരുന്നു വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട്. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി കേസെടുക്കാന്‍ ഇപ്പോള്‍ ഉത്തരവിട്ടത്.
ഡി സിനിമാസ് ഭൂമിയില്‍ കൈയ്യേറ്റം നടന്നുവെന്നു കാണിച്ച് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി.ജോസഫ് ആണ് നേരത്തെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഡി സിനിമാസ് നിലനില്‍ക്കുന്ന ഭൂമി കുറേ വര്‍ഷങ്ങള്‍ക്കുമുന്‍പ് കൊട്ടാരം വകയായിരുന്നുവെന്നും ദേവസ്വത്തിന്റെ കൈവശമായിരുന്നുവെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞത്. ഹര്‍ജി പരിഗണിച്ച കോടതി വിജിലന്‍സിനോട് ത്വരിതാന്വേഷണം നടത്താന്‍ ഉത്തരവിട്ടു. എന്നാല്‍ ദിലീപ് ഭൂമി കൈയ്യേറിയിട്ടില്ലെന്നായിരുന്നു വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട്
Leave a Comment