അയാള്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി… പ്രമുഖ നടന്റെ കരണത്തടിക്കാനുള്ള കാരണം വെളിപ്പെടുത്തി നടി…..

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വളരെ ബോള്‍ഡായ താരമാണ് രാധിക ആപ്‌തേ. സ്വന്തം അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയുന്ന പ്രകൃതക്കാരി. പുരുഷാധിപത്യം അരങ്ങ് വാഴുന്ന തെലുങ്ക് സിനിമാ മേഖലയ്ക്കെതിരെ ശബ്ദമുയര്‍ത്തിയതും ട്രോളന്മാരെ നിശ്ശബ്ദരാക്കിയതും അതില്‍ ചിലതു മാത്രമാണ്.

തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യയിലെ ഒരു പ്രമുഖ നടനെ മുഖത്തടിച്ചതായി രാധിക ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഒരു അഭിമുഖത്തിനിടെയാണ് രാധികയുടെ വെളിപ്പെടുത്തല്‍. ‘അതെന്റെ സെറ്റിലെ ആദ്യത്തെ ദിവസമായിരുന്നു. പ്രമുഖനായ തെന്നിന്ത്യന്‍ നായകന്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി. ഞാന്‍ ഞെട്ടി പോയി. കാരണം ഞങ്ങള്‍ ഇതിന് മുന്‍പ് കണ്ടിട്ട് പോലും ഇല്ലായിരുന്നു. പെട്ടന്ന് തോന്നിയ വികാരത്തില്‍ ഞാനയാളുടെ മുഖത്തടിച്ചു. രാധിക വ്യക്തമാക്കി.

പ്രമുഖ തമിഴ് നടനെയാണ് രാധിക തല്ലിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2012ല്‍ പ്രകാശ് രാജിന്റെ ധോനി എന്ന ചിത്രത്തിലൂടെയാണ് രാധിക തമിഴിലെത്തുന്നത്. പിന്നീട് നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ട രാധിക സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ നായികയായി കബാലിയിലും അഭിനയിച്ചു. അക്ഷയ്കുമാറിന്റെ പുതിയ ചിത്രം പാഡ്മാനിലും രാധിക ശ്രദ്ധേയവേഷം കൈകാര്യം ചെയ്തു.

pathram desk 1:
Related Post
Leave a Comment