തിരുവന്തപുരം: ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊതിപ്പെരുപ്പിച്ച മോദി മാജിക്കിന് അന്ത്യമായെന്ന സൂചനയാണ് തെരഞ്ഞടുപ്പ് ഫലം വ്യക്തമാക്കുന്നതായി പിണറായി ട്വിറ്ററില്‍ കുറിച്ചു.
ഇത്രനാളും മോഹനവാഗ്ദാനങ്ങള്‍ നല്‍കി മോദിസര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയായിരുന്നു. ഇതിന് ജനം ബാലറ്റിലൂടെ അര്‍ഹമായ ശിക്ഷ നല്‍കിയെന്നും പിണറായി ട്വിറ്ററില്‍ കുറിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂര്‍ മണ്ഡലത്തിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പൂരിലുമായിരുന്നു ഉപതെരഞ്ഞടുപ്പ് നടന്നത്. രണ്ടിടത്തും ബിജെപി ദയനീയമായി പരാജയപ്പെട്ടു.
Leave a Comment