ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 177 റണ്‍സ് വിജയലക്ഷ്യം

കൊളംബോ: ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ടൂര്‍ണമെന്റില്‍ തുടര്‍ പരാജയമായിരുന്ന രോഹിത് ശര്‍മയുടെ (89) ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മെല്ലെത്തുടങ്ങി കത്തിക്കയറിയ രോഹിത് 61 പന്തില്‍ അഞ്ച് വീതം സിക്‌സറുകളുടേയും ബൗണ്ടറികളുടേയും അകമ്പടിയോടെയാണ് 89 റണ്‍സെടുത്തത്. ധവാനൊപ്പം ആദ്യ വിക്കറ്റില്‍ 70 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 27 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായ ധവാനു പിന്നാലെയെത്തിയ സുരേഷ് റെയ്‌നയും ക്യാപ്റ്റനു പിന്തുണ നല്‍കി. അവസാന ഓവറില്‍ റെയ്‌ന വീഴുമ്പോള്‍ അതിനകം ഇരുവരും 102 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. ഇന്നിംഗ്‌സിന്റെ അവസാന പന്തില്‍ രോഹിത് റണ്‍ ഔട്ട് ആയപ്പോള്‍ ദിനേഷ് കാര്‍ത്തിക് (2) പുറത്താകാതെ നിന്നു.

pathram desk 2:
Related Post
Leave a Comment