കോട്ടയം കുഞ്ഞച്ചന്‍ 2 എത്തുന്നു, സംവിധാനം മിഥുന്‍ മാനുവല്‍ തോമസ്….

മമ്മൂട്ടി അനശ്വരമാക്കിയ കോട്ടയം കുഞ്ഞച്ചന്‍ എന്ന കഥാപാത്രം വീണ്ടുമെത്തുകയാണ്. കോട്ടയം കുഞ്ഞച്ചന്‍ 2 എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.മിഥുന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. ആട് 2ന്റെ 100ാം ദിവസ ആഘോഷ വേളയില്‍ മമ്മൂട്ടി എത്തിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് കോട്ടയം കുഞ്ഞച്ചന്റെ വരവറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്

പ്രിയരേ,
കാലമെന്ന മഹാപ്രവാഹത്തിന് പരകോടി നന്ദി..!!! ഇതിഹാസം മുട്ടത്തു വർക്കിയിലൂടെ ഉരുത്തിരിഞ്ഞ്, അനുഗ്രഹീത ചലച്ചിത്രകാരൻ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ, മണി എന്ന പ്രശസ്ത നിർമ്മാതാവിലൂടെ കാൽനൂറ്റാണ്ടിനും മുൻപ് കേരളക്കര ഒന്നാകെയുള്ള സിനിമാകൊട്ടകകളിൽ ആരവങ്ങൾ തീർത്ത പ്രതിഭാസം, കോട്ടയം കുഞ്ഞച്ചനെ, തുടക്കക്കാരനായ എന്നിലേയ്ക്ക് എത്തിച്ചതിന്..!! ഇതുവരെയുള്ള യാത്രയിൽ ആശ്വാസമായ തണൽ മരങ്ങൾക്കു നന്ദി, വെളിച്ചം വിതറിയ വിളക്കുകാലുകൾക്ക് നന്ദി, സിനിമയെ സ്വപ്നം കണ്ടു നടന്നവനെ തീരത്തടുപ്പിച്ച പായ്‌വഞ്ചികൾക്ക് നന്ദി.. കൈവിടാതെ കൂടെ നിൽക്കുന്ന പ്രേക്ഷക ലക്ഷങ്ങൾക്ക് നന്ദി..:) ഫ്രൈഡേ ഫിലിം ഹൌസിനോടൊപ്പം ചേർന്ന് സവിനയം, സസന്തോഷം, സസ്നേഹം അവതരിപ്പിക്കുന്നു.. കോട്ടയം കുഞ്ഞച്ചൻ 2..

pathram desk 2:
Related Post
Leave a Comment