ലഖ്നൗ: ഗോരഖ്പൂരില്‍ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ജില്ലാ മജിസ്‌ട്രേറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത്. വോട്ടെണ്ണലിന്റെ തത്സമയ ഫലം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു
മണ്ഡലത്തിലെ മുഴുവന്‍ വോട്ടെണ്ണി കഴിഞ്ഞാല്‍ മാത്രമെ തങ്ങള്‍ പ്രഖ്യാപനം നടത്തുവെന്നാണ് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്തേലയുടെ വാദം. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കിയത്. യുപി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെ ലോക്സഭാ മണ്ഡലമാണ് ഗോരഖ്പുര്‍.
മുഖ്യമന്ത്രി ആയതിനെ തുടര്‍ന്ന് അദ്ദേഹം രാജിവെച്ച ഒഴിവിലേക്കാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ഗോരഖ്പൂരിനൊപ്പം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രാജിവെച്ച ഫുല്‍പുരിലെ വോട്ടെണ്ണലും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. രണ്ട് മണ്ഡലങ്ങളിലും ബിജെപി പിന്നിലാണ്
Leave a Comment