കോളത്തിലെ മന്ത്രിമാരുടെ ശമ്പളം ഇരട്ടിയാക്കി, എംഎല്‍എമാരുടെ ശമ്പളത്തിലും വര്‍ധനവ്

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. മന്ത്രിമാരുടെ ശമ്പളം 50000 രൂപയില്‍ നിന്നും 90,300 രൂപയാക്കി ഉയര്‍ത്തും. എംഎല്‍എമാരുടെ ശമ്പളം 62000 രൂപയാക്കിയും വര്‍ധിപ്പിക്കാനുളള ബില്ലിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച ബില്ല് നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. ജെയിംസ് കമ്മീഷന്‍ ശുപാര്‍ശയാണ് അംഗീകരിച്ചത്.

പുതിയ കരടു മദ്യനയത്തിനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്‌കോച്ച് വിസ്‌കി ഉള്‍പ്പെടെയുളള വിദേശനിര്‍മ്മിത മദ്യങ്ങള്‍ക്ക് പ്രത്യേക ഔട്ട്ലൈറ്റ് തുറക്കും. അടുത്ത സാമ്പത്തികവര്‍ഷത്തേക്കുളള കരടുമദ്യനയത്തിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment