സി.ബി.എസ്.ഇ ചോദ്യപേപ്പറിലും താരമായി മമ്മൂട്ടി!!! സന്തോഷം പങ്കുവെച്ച് സംവിധായകന്‍

കൊച്ചി: സി.ബി.എസ്.സി ചോദ്യപേപ്പറിലും താരമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ വന്ന് പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയ സിനിമയാണ് വര്‍ഷം. ചിത്രവും ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു. മലയാളത്തില്‍ ആദ്യമായി വാട്സാപ്പിലൂടെ റിലീസ് ചെയ്ത പാട്ട് വര്‍ഷത്തിലേതായിരുന്നു.

കുട്ട് തേടി വന്നൊരാ…. എന്ന് തുടങ്ങുന്ന ആ ഗാനം ചിത്രത്തിലെ നായകന്‍ മമ്മൂട്ടി തന്നെയായിരുന്നു വാട്സാപ്പിലൂടെ റിലീസ് ചെയ്തത്. ഇപ്പോള്‍ ഇതാ സി.ബി.എസ്.ഇയുടെ ഏഴാം ക്ലാസിലെ ചോദ്യപേപ്പറിലും ഈ കാര്യം ചോദിച്ചിരിക്കുകയാണ്. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.

ഇതാദ്യമായാണ് ഇത്തരത്തില്‍ ചോദ്യപേപ്പറിലും മമ്മൂട്ടി താരമായി മാറുന്നത്. അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള ചോദ്യമാണ് പരീക്ഷയ്ക്ക് വന്നിട്ടുളളത്. ആദ്യമായി വാട്സാപിലൂടെ റിലീസ് ചെയ്ത മലയാള ഗാനം ഏതാണെന്നായിരുന്നു ചോദ്യം.

ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അന്ന് വന്നിരുന്നുവെങ്കിലും പിന്നീടെല്ലാവരും ഈ സംഭവം മറന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ഇത്തരമൊരു ചോദ്യം പരീക്ഷയ്ക്ക് വരുന്നത്. ഏതായാലും ചോദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സാക്ഷാല്‍ മമ്മൂട്ടി ആരാധകരും.

കൊല്ലത്തെ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചോദ്യ പേപ്പറും സംവിധായകന്‍ ഫെസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. എം ആര്‍ ജയഗീത എഴുതിയ കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ എന്ന ഗാനത്തിന് ഈണമൊരുക്കിയത് ബിജിബാലായിരുന്നു

എം ആര്‍ ജയഗീത എഴുതി ബിജിപാല്‍ ഈണം നല്‍കി സച്ചിന്‍ വാര്യര്‍ ആലപിച്ച ഗാനം അന്നേ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. മമ്മൂട്ടിക്ക് പുറമെ ആശാ ശരത്, മംമ്താ മോഹന്‍ദാസ്, ടി.ജി രവി, ഹരീഷ് പേരടി, സജിതാ മഠത്തില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

pathram desk 1:
Related Post
Leave a Comment