വിജയ് ദേവരകൊണ്ടെ നായകനായ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്മി നായികയാകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.തെന്നിന്ത്യന്‍ നടി ഗൗതമിയുടെ മകളുടെ സിനിമാപ്രവേശനത്തെപ്പറ്റി ചര്‍ച്ചകള്‍ സജീവമാകുകയാണ്. എന്നാല്‍ മകള്‍ ഇപ്പോള്‍ അഭിനയരംഗത്തേക്ക് ഇല്ലെന്ന് പറഞ്ഞ് നടി ഗൗതമി തന്നെ എത്തിയിരിക്കയാണ്.
വിജയ് ദേവരകൊണ്ടെ നായകനായ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്മി നായികയാകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്തായാലും മകള്‍ അഭിനയിക്കുന്നില്ലെന്ന് നടി ഗൗതമി ട്വിറ്ററില്‍ കുറിച്ചു. ഈ വാര്‍ത്തകളില്‍ സത്യമില്ലെന്നും മകളുടെ സിനിമാ അരങ്ങേറ്റം ഇപ്പോള്‍ ഇല്ലെന്നുമാണ് ഗൗതമി പ്രതികരിച്ചത്.സുബ്ബലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തുന്നു എന്നത് തെറ്റായ വാര്‍ത്തയാണെന്നും അവള്‍ ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധിക്കുന്നതെന്നും ഗൗതമി തന്റെ ട്വിറ്ററില്‍ കുറിച്ചു. അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ വര്‍മ്മയില്‍ വിക്രത്തിന്റെ മകന്‍ ധ്രുവ് ആണ് നായകന്‍.
Leave a Comment