ഷുഹൈബ് വധക്കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചുവിട്ടു

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചുവിട്ടു. ആറംഗ സ്‌ക്വഡിലെ അഞ്ചംഗസംഘത്തെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തില്‍ വേണ്ടത്ര സഹകരിച്ചില്ലെന്ന കാരണം കാണിച്ചാണ് സ്ഥലം മാറ്റം.വര്‍ഷങ്ങളായുണ്ടായ ക്രൈംസ്‌ക്വാഡിനെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്.

ഷുഹൈബിന്റെ വധക്കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടം മുതലെ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും അന്വേഷണവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നുമായിരുന്നു ആരോപണം. സ്‌ക്വാഡ് അണ്‍പ്രൊഫഷണലായാണ് പെരുമാറന്നെതെന്ന് ഡിജിപി തന്നെ ആരോപിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment