ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ ഭാര്യ ഹസീന്‍ ജഹാന്‍ മാധ്യമപ്രവര്‍ത്തകരോടും പൊട്ടിത്തെറിച്ചു. വിവാദത്തില്‍ പ്രതികരണം ആരാഞ്ഞ നെറ്റ് വര്‍ക്ക് 18ലെ മാധ്യമപ്രവര്‍ത്തകരോടാണ് ഹസിന്‍ ജഹാന്‍ പൊട്ടിത്തെറിച്ചത്. ഷമിയെക്കുറിച്ച് ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും കേസിന്റെ വിശദാംശങ്ങളെക്കുറിച്ചും ചോദ്യം ചോദിച്ചപ്പോഴാണ് ജഹാന്‍ നിയന്ത്രണം വിട്ട് പെരുമാറിയത്. നടുറോഡില്‍ നിന്നാണ് ഹസിന്‍ തന്റെ രോഷം പ്രകടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകരുടെ കാറിനു മുകളില്‍ അടിക്കുന്ന ഹസിന്‍ ജഹാന്‍ സംഭവത്തെക്കുറിച്ച് രൂക്ഷമായാണ് പ്രതികരിക്കുന്നത്. അതേസമയം ഷമിക്കെതിരായ കേസുകളില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഷമിയുടെ ഫോണ്‍ കണ്ടുകെട്ടി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം താരം യാത്ര ചെയ്തതിന്റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് അന്വേഷണസംഘം ബി.സി.സി.ഐയ്ക്ക് കത്തയച്ചിട്ടുമുണ്ട്.
Leave a Comment