മണിക്കൂറിന് എത്ര രൂപയാ…? ‘ക്വീന്‍’ നായികയുടെ വീഡിയോ ചര്‍ച്ചയാകുന്നു

സോഷ്യല്‍ മീഡിയയില്‍ സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ വരുന്നത് പുതുമയല്ല. നിരവധി നടികള്‍ ഇതിനകം ഇത്തരത്തില്‍ സൈബര്‍ ആക്രമണം നേരിട്ടുമുണ്ട്. ഇപ്പോഴിതാ ‘ക്വീന്‍’ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി മനസ്സുകളില്‍ ഇടം നേടിയ പത്താം ക്ലാസുകാരി സാനിയ ഇയ്യപ്പനേയും സോഷ്യല്‍ മീഡിയ വെറുടെ വിട്ടില്ല.

പതിനഞ്ചു വയസുകാരി സാനിയ തനിക്കെതിരെ വരുന്ന അതിക്രമങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സെല്‍ഫി വീഡിയോ പങ്കുവച്ചിരിക്കുകയാണ്. തന്റെ ഒരു ചിത്രം കണ്ടിട്ട് എത്രരൂപയാണ് ഒരു മണിക്കൂറിനെന്ന് ചോദിച്ചയാളെ തല്ലിക്കൊല്ലാനാണ് തോന്നുന്നതെന്ന് വീഡിയോയില്‍ സാനിയ പറയുന്നുണ്ട്. ഇത്തരത്തില്‍ ഉള്ളവരുടെ വീട്ടിലുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നും സാനിയ രൂക്ഷമായി പ്രതികരിക്കുകയാണ് വീഡിയോയില്‍. നമ്മുടെ നാട് മാറേണ്ടതുണ്ടെന്നും സാനിയ വ്യക്തമാക്കുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment