ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ചെങ്ങന്നൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടത് മുന്നണി തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഔദ്യോ?ഗികമായി പ്രഖ്യാപിച്ചത്

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ശ്രദ്ധേയനായ സജി ചെറിയാന്‍ 2006ല്‍ കോണ്‍ഗ്രസിലെ പി.സി.വിഷ്ണുനാഥിനെതിരെ മത്സരിച്ച് തോറ്റിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സജിയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമാകുമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടല്‍. നേരത്തെ, സജി ചെറിയാന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ സംസ്ഥാന കമ്മിറ്റി സമ്മതം മൂളിയതോടെയാണ് സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചത്.

pathram desk 2:
Related Post
Leave a Comment