യേശുദാസ് ‘വില്ലനായി’…….! യുവഗായകന് നഷ്ടമായത് സംസ്ഥാന അവാര്‍ഡ്

കൊച്ചി:ശബ്ദം ഒരുപോലെ ആയാല്‍ എന്താ സംഭവിക്കുന്നത് എന്ന് ചോദിച്ചാല്‍ ഇനി പറയാം സംസ്ഥാന അവാര്‍ഡ്‌വരെ നഷ്ടമാകുമെന്ന്. സംഭവം നടന്നത് സംസ്ഥാന അവാര്‍ഡിലാണ്. യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം മൂലം അഭിജിത്ത് വിജയന് നഷ്ടമായത് ഇക്കൊല്ലത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡാണ്.

ഈ വര്‍ഷത്തെ മികച്ച ഗായകനെ തിരഞ്ഞെടുക്കുന്നതിനുള്ള അവസാന റൗണ്ടില്‍ എത്തിയത ഷഹബാസ് അമന്‍ പാടിയ ് മായാനദി എന്ന ചിത്രത്തിലെ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’ എന്ന ഗാനവും ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയന്‍ പാടിയ ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’ എന്ന ഗാനവുമാണ്. എന്നാല്‍ ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’ എന്ന പാട്ട് യേശുദാസ് പാടിയതാണെന്നായിരുന്നു ജൂറി അംഗങ്ങളുടെ ധാരണ. അവാര്‍ഡ് നിര്‍ണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങള്‍ക്കു മനസ്സിലാകുന്നത്. അഭിജിത്ത് യേശുദാസിനെ അനുകരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതോടെ അവാര്‍ഡ് ഷഹബാസ് അമനു നല്‍കാന്‍ തീരുമാനിച്ചു.


pathram desk 2:
Related Post
Leave a Comment