കൊച്ചിയില്‍ സിനിമാതാരം അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ രണ്ട് കോടി രൂപയോളം വിലവരുന്ന ഹാഷിഷുമായി സിനിമാ താരം അറസ്റ്റിലായി. സിനിമാ താരം ആന്റണി അഗസ്റ്റിനാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. ഇന്ന് രാവിലെ 9.30ഓടെ എഎം റോഡില്‍ ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തു വെച്ചാണ് പിടിയിലായത്. രണ്ടു കുപ്പികളിലായി രണ്ടു കിലോ ഹാഷിഷ് ഉണ്ടായിരുന്നു. രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലാണ് അധികൃതര്‍ പിടിച്ചെടുത്തത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ പിഎ ഫൈസലിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി കുടുങ്ങിയത്. കൊച്ചിയുടെ വിവിധ മേഖലകളില്‍ വിതരണം ചെയ്യുന്നതിനായാണ് ഹാഷിഷ് എത്തിച്ചതെന്നാണ് നിഗമനം. എന്നാല്‍ സിനിമാ സെറ്റുകളിലേയ്ക്കും ഇവ എത്തിക്കാനുള്ള ശ്രമമുണ്ടായിരുന്നെന്നും സംശയിക്കുന്നു. അങ്ങനെയെങ്കില്‍ കൂടുതല്‍ സിനിമാ പ്രവര്‍ത്തകരിലേയ്ക്കും അന്വേഷണം നീളും. അറസ്റ്റിലായ ആന്റണിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

pathram:
Related Post
Leave a Comment