തന്നെ നശിപ്പിക്കാന്‍ ഉപയോഗിച്ചത് അതായിരുന്നു, വെളിപ്പെടുത്തലുമായി കങ്കണ

ആരുടെ മുന്‍പിലും മുട്ട് മടക്കാത്ത ബോളിവുഡിന്റെ സ്വന്തം നടിയാണ് കങ്കണ.ഹ്യത്വിക് റോഷനുമായിട്ടുള്ള വിവാദങ്ങള്‍ കൊടുംപിടി കൊണ്ടിരുന്നപ്പോളും നിലപാുടളില്‍ മാറ്റം വരുത്താന്‍ താരഗ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധാകരെ കൈയിലെടുക്കാന്‍ കങ്കണ വീണ്ടുമെത്തുന്നു.

കങ്കണ വാക്കുകള്‍

‘കുറച്ച് വര്‍ഷങ്ങളായി ജീവിതം എന്റെ മുന്നില്‍ തുറന്ന് കാണിച്ചത് വ്യത്യസ്തയായി ഇരിക്കുന്നതില്‍ ഒരുപാട് നിഗൂഢതകള്‍ ഉണ്ടെന്നുള്ള തിരിച്ചറിവായിരുന്നു. ഭ്രാന്തി, മാനസികരോഗി ഈ വാക്കുകളായിരുന്നു എന്നെ അപമാനിക്കുന്നതിനായി അന്നെല്ലാവരും ഉപയോഗിച്ചിരുന്നത്. പക്ഷേ ഇവ ഒരിക്കലും ശാപവചനകളായി ഉപയോഗിക്കാന്‍ പാടുള്ളതല്ല. തന്റെ പുതിയ ചിത്രമായ മെന്റല്‍ ഹെയ് ക്യായുടെ വിശേഷങ്ങള്‍ക്കിടയിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.

ഈ തിരക്കഥ വന്നപ്പോള്‍ എനിക്കറിയാമായിരുന്നു ഇതിന് ചുറ്റുമുള്ള നിഗൂഢതകള്‍ പൊളിച്ചെടുക്കാന്‍ ഞാന്‍ ഈ കഥാപാത്രം തിരഞ്ഞെടുക്കണമായിരുന്നു എന്ന്. നമ്മള്‍ വ്യക്തിത്വം ആഘോഷമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആളുകളെ ദയനീയവും സഹാനുഭൂതിയും ആവശ്യപ്പെടുന്ന പ്രതീകങ്ങളായി ഞങ്ങള്‍ കാണിക്കില്ല. ഈ പ്രശ്നം ഞങ്ങള്‍ കാര്യഗൗരവത്തോട് കൂടി തന്നെ അവതരിപ്പിക്കും. വ്യക്തിത്വം പ്രകടിപ്പിക്കുന്നതിനെ ഭ്രാന്തായി കണക്കാക്കുന്നതിന് എതിരേയാണ് ഈ ചിത്രം നിലകൊള്ളുന്നതെന്ന് കങ്കണ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment