ഭൂമി ഇടപാട് ; ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; അറസ്റ്റിനു സാധ്യത

തിരുവനന്തപൂരം: സിറോ മലബാര്‍ സഭ കോടികളുടെ ഭൂമിഇടപാട് അഴിമതിക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കിജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റിയന്‍ വടക്കുംമ്പാടന്‍, ഭൂമി ഇടപാടിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് . രാവിലെ ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിശര ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിന് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഡിജിപിയുടെ നിയമ ഉപദേശം കിട്ടിയ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍നടപടികളിലേക്ക് കടക്കുകയായിരുന്നു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ പണമെറിഞ്ഞ് നിയമനടപടികളില്‍ നിന്ന് രക്ഷപെടാനുള്ള നീക്കവും മെത്രാന്‍ അനുകൂലികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമകായി ഇന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനും ആലഞ്ചേരിയും സംഘവും തീരുമാനിച്ചിട്ടുണ്ട്. ആലഞ്ചേരി അടക്കം നാലു പേര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനാണ് പോലീസിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.ഭൂമിയിടപാടില്‍ കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഇന്നു പോലീസ് കേസെടുക്കും
ഭൂമിയിടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാര്‍ ആലഞ്ചേരി മാറിനില്‍കണമെന്ന് വൈദികര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മാര്‍ ആലഞ്ചേരിയെ പിന്തുണക്കുകയും പദവിയില്‍ തുടരണമെന്ന് ആവശ്യപ്പെടുകയും ആണ് സിനഡ് യോഗം ചെയ്തത്.
സീറോ മലബാര്‍ സഭ എറണാകുളംഅങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമായി പ്രതികരിച്ചിരുന്ന വൈദികര്‍ പരസ്യമായി മാര്‍ ആലഞ്ചേരിക്കെതിരെ രംഗത്തുവരുന്നത്.

pathram:
Related Post
Leave a Comment