നിങ്ങളുടെ നുണകളും പൊള്ളയായ സത്യങ്ങളും വിശ്വസിച്ചരാണ് അവര്‍; കര്‍ഷകരുടെ ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി പ്രകാശ് രാജ്

ബംഗളൂരു: അഖിലേന്ത്യ കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി പ്രകാശ് രാജ്. നിങ്ങളുടെ നുണകളും പൊള്ളയായ സത്യങ്ങളും വിശ്വസിച്ചരാണ് അവര്‍, ഇനിയും അവരെ വഞ്ചിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് അധികാരങ്ങള്‍ നഷ്ടമായേക്കുമെന്ന് പ്രകാശ് രാജ് പറയുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ചലച്ചിത്രതാരം കര്‍ഷകരുടെ പ്രതിഷേധമാര്‍ച്ചിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.

പൊള്ളിയ കാല്‍പാദങ്ങളും , വിശപ്പിന്റെ തീയുള്ള കണ്ണുകളുമായി അവര്‍ സത്യത്തിനുവേണ്ടി നടക്കുകയാണ്. ഇതിന് കാരണം നിങ്ങളുടെ നുണപ്രചരണങ്ങളും പൊള്ളയായ സത്യങ്ങളുമാണ്. ഇനിയും നിങ്ങള്‍ അവര്‍ക്ക് നീതി നല്‍കിയില്ലെങ്കില്‍ അധികാരത്തില്‍ നിന്ന് നിങ്ങള്‍ വലിച്ചെറിയപ്പെടും-പ്രകാശ് രാജ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. സംഘപരിവാറിനെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്തുന്ന ജസ്റ്റ് ആസ്‌കിംഗ് ഹാഷ്ടാഗോടുകൂടിയാണ് പ്രകാശ് രാജിന്റെ പോസ്റ്റ്.

അതേസമയം, ആറ് ദിവസത്തെ കാല്‍നടയ്ക്ക് ശേഷം കിസാന്‍ സഭയുടെ കര്‍ഷക റാലി മുംബൈയിലെ ആസാദ് മൈതാനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കര്‍ഷകര്‍ ഇന്ന് നിയമസഭ വളയും. ശരാശരി 35 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കര്‍ഷകരുടെ ജാഥ ഇന്ന് മുംബൈയിലേത്തിയിരിക്കുന്നത്. േ

കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക എന്നതു കൂടാതെ വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.

pathram desk 1:
Related Post
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51