കൊടിമരം സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം; തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ശനിയാഴ്ച തമലത്താണ് സംഭവം. വെട്ടേറ്റ പ്രശാന്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെ തളിപ്പറമ്പില്‍ എസ്.എഫ്.ഐ നേതാവിനു കുത്തേറ്റിരുന്നു. എന്‍.വി കിരണിനാണ് കുത്തേറ്റത്. കാലിനും നെഞ്ചിനുമാണ് പരിക്കേറ്റത്. തൃച്ചബരം അമ്പലത്തിലെ ഉത്സവത്തിനിടെ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം

pathram desk 1:
Related Post
Leave a Comment