രാമന്റെ ഏദന്‍തോട്ടത്തിലെ രാമന്‍ തന്റെ വ്യക്തി ജീവിതമായി അടുത്തു നില്‍ക്കുന്നയാളാണെന്ന് സംവിധായകന്‍

കുഞ്ചാക്കോ ബോബനും അനു സിത്താരയും നായികാനായകന്‍മാരായി 2017ല്‍ പുറത്തിറങ്ങിയ രാമന്റെ ഏദന്‍തോട്ടത്തിലെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച രാമന്‍ എന്ന കഥാപാത്രം തന്റെ വ്യക്തി ജീവിതവുമായി അടുത്തു നില്‍ക്കുന്നയാളാണെന്ന് ചിത്രത്തിന്റെ തിരക്കഥ, നിര്‍മ്മാണം, സംവിധാനം എന്നിവ നിര്‍വഹിച്ച രഞ്ജിത്ത് ശങ്കര്‍.

അതിരുകവിഞ്ഞ സ്നേഹം തന്റെ ഭാര്യയോടും അമ്മയോട് പോലും താന്‍ കാണിക്കാറില്ല. വ്യക്തികളോട് അമിതമായി അടുക്കുന്നതില്‍ വലിയൊരു അപകടമുണ്ടെന്ന് രഞ്ജിത്ത് പറയുന്നു.

കുടുംബ ബന്ധങ്ങളിലെ തീവ്രതയും കെട്ടുറപ്പുമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനായിരുന്നു രഞ്ജിത്തിന് ഏറ്റവും ഇഷ്ടം. രാമന്റെ ഏദന്‍തോട്ടം കണ്ട ഭൂരിപക്ഷം പുരുഷന്‍മാരും ഈ ചിത്രം തങ്ങളുടെ ഭാര്യമാരെ ഒരിക്കലും കാണിക്കരുതെന്നായിരുന്നു പറഞ്ഞിരുന്നത്.

ചിത്രത്തിലെ അനു സിത്താര അവതരിപ്പിച്ച മാലിനി എന്ന കഥാപാത്രം എനിക്ക് പരിചയമുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ പ്രതിനിധിയാണ്. മാത്രമല്ല അവരുടെ ഭര്‍ത്താവ് എല്‍വിസ് എന്റെയുള്ളില്‍ തന്നെയുള്ള മറ്റൊരാളാണ്. ഭൂരിഭാഗം ഭര്‍ത്താക്കന്‍മാരിലും രാമനും എല്‍വിസുമുണ്ടെന്നും രഞ്ജിത്ത് അഭിപ്രായപ്പെടുന്നു.

കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ശങ്കര്‍ ഏദന്‍തോട്ടത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

pathram desk 1:
Related Post
Leave a Comment