കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ സിപിഐഎമ്മിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നുവെന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ആര്‍.എം.പി നേതാവ് കെ.കെ രമ. പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ സിപിഐഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിനാണു സിപിഐഎം ടി.പിയെ കൊന്നതെന്ന് രമ ചോദിച്ചു.
ആര്‍എംപി ടി.പി. ചന്ദ്രശേഖരന്റെ പാര്‍ട്ടിയാണ്. കോടിയേരി ബാലകൃഷ്ണന്‍ നാണമില്ലാതെ നുണ പറയുകയാണ്. അണികള്‍ കൊഴിഞ്ഞുപോകുന്നതില്‍ കോടിയേരിക്ക് വെപ്രാളമുണ്ടായി തുടങ്ങിയിരിക്കുന്നു. പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ സിപിഐഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിനാണു സിപിഐഎം ടി.പിയെ കൊന്നത്- രമ ചോദിച്ചു.
സിപിഐഎം നശിച്ചുകാണാന്‍ ടി.പി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ സിപിഐഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെന്നുമായിരുന്നു കോടിയേരിയുടെ പരാമര്‍ശം. ആര്‍എംപിയെ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കാന്‍ ടി.പി ആഗ്രഹിച്ചിരുന്നില്ലെന്നും ഇന്ന് ആര്‍എംപി കെ.കെ.രമയുടെ മാത്രം പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തിയിരിന്നു.
Leave a Comment