ടി.പി. ചന്ദ്രശേഖരന്‍ സി.പി.ഐ.എം വിരുദ്ധനായിരുന്നില്ല, മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുമായി കോടിയേരി….

തിരുവനന്തപുരം: ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്‍ സി.പി.ഐ.എം വിരുദ്ധനല്ലെന്ന പ്രസ്താവനയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ടി.പി. ചന്ദ്രശേഖരന്‍ ഒരിക്കലും സി.പി.ഐ.എം പാര്‍ട്ടി വിരുദ്ധനായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു. സി.പി.ഐ.എം നശിക്കണമെന്ന് ടി.പി ആഗ്രഹിച്ചിരുന്നില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

അതേസമയം ടി.പിയുടെ കോണ്‍ഗ്രസ്സ്- ബി.ജെ.പി വിരുദ്ധനയങ്ങള്‍ ഇപ്പോള്‍ ആര്‍.എം.പിയില്‍ നിന്ന് നഷ്ടമായിരിക്കുന്നുവെന്നും പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ കൂടാരമായിരിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ജെ.ഡി.യു നേതാവായ എം.പി വീരേന്ദ്രകുമാറിന്റെ നിലപാട് അംഗീകരിക്കപ്പെടെണ്ടതാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.വടകര ഓര്‍ക്കാട്ടേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

pathram desk 2:
Related Post
Leave a Comment