‘മന്ത്രി ഓഫറിലും വീഴുന്നില്ല’ ! ബി.ജെ.പി ബന്ധം അവസാനിപ്പിക്കന്‍ ഉറച്ച് ബിഡിജെഎസ്, ചെങ്ങന്നൂരില്‍ എന്‍ഡിഎ യോഗം മാറ്റിവെച്ചു

ആലപ്പുഴ: ചെങ്ങന്നൂരില്‍ നാളെ ചേരാനിരുന്ന എന്‍.ഡി.എ ആലപ്പുഴ ജില്ലാ കമ്മറ്റി യോഗം മാറ്റിവെച്ചു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ഡി.ജെ.എസ് അറിയിച്ചതോടെയാണ് യോഗം മാറ്റിവെച്ചത്.ബി.ഡി.ജെ.എസ് ബി.ജെ.പി ബന്ധം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. 14ന് ആലപ്പുഴയില്‍ ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.ഡി.എയില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് മുന്നണി വിടുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വെളിപ്പിടുത്തിയിരുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജി.ജെ.എസ് എന്ത് തീരുമാനമെടുക്കുമെന്ന് ബി.ഡി.ജെ.എസ് യോഗത്തില്‍ തീരുമാനിക്കും. സാമൂഹിക നീതിക്ക് വേണ്ടി നില്‍ക്കാത്ത മുന്നണിയില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്. രണ്ട് വര്‍ഷമായി മുന്നണിക്കൊപ്പമുണ്ടായിട്ടും കാര്യമൊന്നുമില്ല. ഇങ്ങനെ മുന്നോട്ട് പോയിട്ട് പ്രയോജനമില്ല. സാമൂഹ്യനീതിയാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. അത് കിട്ടാത്ത മുന്നണിയില്‍ തുടര്‍ന്നിട്ട് കാര്യമില്ല. മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ബി.ഡി.ജെ.എസിന് പ്രാതിനിധ്യം ഉണ്ടാവുമെന്നാണ് ഉറപ്പ് തന്നിരുന്നത്. അത് പാലിച്ചില്ല. ബി.ഡി.ജെ.എസ് വിടുന്നതോടെ ബി.ജെ.പി കേരളത്തില്‍ ഒന്നുമല്ലാതാവും. ബി.ജെ.പിയെ ശക്തമായി നേരിടും. തുഷാര്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment