ശുഹൈബ് വധക്കേസിലെ നാലു പ്രതികളെ സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസില്‍ പ്രതികളായ നാലു പേരെ സി.പി.എം പുറത്താക്കി. എം.വി ആകാശ്, ടി.കെ അസ്‌കര്‍, കെ അഖില്‍, സി.എസ് ദീപചന്ദ് എന്നിവരെയാണ് പുറത്താക്കിയത്.

പാര്‍ട്ടി നയങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നു കാട്ടിയാണ് പുറത്താക്കിയിരിക്കുന്നത്. ഇന്ന് കണ്ണൂരില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചത്.

pathram desk 2:
Related Post
Leave a Comment