എംപി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി എംപി വീരേന്ദ്രകുമാറിനെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ജനതാദള്‍ (യു-ശരദ് യാദവ് വിഭാഗം) നേതാവായ വീരേന്ദ്രകുമാര്‍ എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിക്കുക.

യുഡിഎഫ് എംപിയായിരുന്ന വീരേന്ദ്രകുമാര്‍ തന്നെ രാജി വെച്ച ഒഴിവിലേക്കാണ് മത്സരം നടക്കുന്നത്. രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് തീരുമാനിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജനറല്‍ ഷെയ്ഖ് പി. ഹാരിസ് ആണ് വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ഥിയായെ പ്രഖ്യാപിച്ചെന്ന വിവരം അറിയിച്ചത്.

pathram desk 2:
Related Post
Leave a Comment