മലയാളി ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മലയാളത്തിന്റെ പ്രിയ നടന്‍ നിവിന്‍ പോളിയാണ് ഐഎം വിജയനായെത്തുന്നത്. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അരുണ്‍ ഗോപിയാണ് സംവിധായകന്‍. ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.
അതേസമയം ഇക്കാര്യം പ്രഖ്യാപിക്കുന്നതിനിടെ കൊച്ചിയിലെ ഐഎസ്എല്‍ സംഘാടകര്‍ക്കെതിരെ വിജയന്‍ രൂക്ഷ വിമര്‍ശനം നടത്തി. മുന്‍ ഫുട്ബോള്‍ താരങ്ങളെ ഐഎസ്എല്‍ അധികൃതര്‍ പൂര്‍ണമായും തഴഞ്ഞുവെന്നാണ് വിജയന്‍ ആരോപിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ സ്വന്തം നാട്ടില്‍ പോലും മുന്‍ താരങ്ങളെ ആര്‍ക്കും അറിയുക പോലുമില്ലെന്നും വിജയന്‍ കുറ്റപ്പെടുത്തുന്നു.
Leave a Comment