ബാങ്ക് വായ്പ തിരിച്ചടച്ചില്ല; നടി സിന്ധു മേനോനെതിരെ കേസ്, സഹോദരന്‍ അറസ്റ്റില്‍

ബംഗലൂരു: ബാങ്ക് ലോണ്‍ തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തില്‍ സിന്ധു മേനോന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന്റെ കാമുകി നാഗേശ്വരിയും അറസ്റ്റിലായിട്ടുണ്ട്.

ഇന്ദിര മേനോന്‍, സുധ രാജശേഖര്‍ എന്നിവരെ പൊലീസ് തിരയുകയാണ്. ഇവര്‍ ഒളിവിലാണ്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 36.78 ലക്ഷം കാര്‍ ലോണ്‍ എടുത്ത് തിരിച്ചടച്ചില്ലെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി.

pathram desk 1:
Related Post
Leave a Comment