അഭിനയിക്കാന്‍ മാത്രമല്ല ! പാടാനും അറിയാമെന്ന് തെളിയിച്ച് ശാന്തികൃഷ്ണ , വീഡിയോ

മലയാളത്തിന്റെ ഇഷ്ട നടിയായി ഇരിക്കെ വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ ശാന്തി ക്യഷ്ണ തിരിച്ചെത്തിയത് നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ്.ഇപ്പോള്‍ കുട്ടനാടന്‍ മാര്‍പാപ്പ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലാണ് ശാന്തികൃഷ്ണ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിലൂടെ പുത്തനൊരു കാല്‍വെപ്പ് കൂടി നടത്തുകയാണ് താരം. രാഹുല്‍ രാജിന്റെ സംഗീതത്തില്‍ ഒരു പാട്ട് കൂടി പാടിയിരിക്കുകയാണ് ശാന്തി. ‘ഏദന്‍ പൂവേ കണ്‍മണി’എന്നു തുടങ്ങുന്ന ഗാനമാണ് ആലപിച്ചിരിക്കുന്നത്. അമ്മയ്ക്കും മകനുമിടയിലുളള സ്നേഹമാണ് ഈ പാട്ട് രംഗത്തിലുള്ളത്.

നവാഗതനായ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടന്‍ മാര്‍പാപ്പ. അദിഥി രവിയാണ് നായിക. അജുവര്‍ഗീസ്, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment