പാര്‍വതിയുടെ വാക്കുകള്‍ പിഴച്ചു ! മമ്മൂട്ടിയെ പറ്റി മോശംപറഞ്ഞപ്പോള്‍ ഞങ്ങള്‍ ഇതുതന്നെയല്ലെ പറഞ്ഞതെന്ന് ആരാധകര്‍, വിവാദം വീണ്ടും

കസബയിലെ മമ്മൂട്ടിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തുകയും ആരാധകരുടെ തെറിവിളിക്ക് കാരണമാവുകയും ചെയ്യ്ത നടിയാണ് പാര്‍വതി.എന്നാല്‍ കുറച്ച് നാളുകഴിഞ്ഞും ആ വാക്കില്‍ തന്നെ താരം ഉറച്ച് നിന്നു.എന്നാല്‍2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതിന് ശേഷം പാര്‍വതി നടത്തിയ പ്രതികരണമാണ് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

വാക്കുകള്‍ ഇങ്ങനെയായിരുന്നു ഇപ്പോള്‍ അവാര്‍ഡ് ലഭിച്ച പാര്‍വതി ‘തനിക്കല്ല, പാര്‍വതിയെന്ന നടിക്കും സമീറയെന്ന കഥാപാത്രത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്’ എന്ന് പറഞ്ഞു.ഇതിന് പിന്നാലെയാണ് ഇത് പാര്‍വതിയുടെ ഇരട്ടത്താപ്പല്ലേ എന്ന വാദവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.’കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞ പാര്‍വതി മമ്മൂട്ടി ചെയ്ത രാജന്‍ സക്കറിയയും കഥാപാത്രമാണെന്ന് എന്ത് കൊണ്ട് തിരിച്ചറിഞ്ഞില്ല എന്നാണ് ഒരു കൂട്ടം ആരാധകര്‍ ചോദിക്കുന്നത്.

കഴിഞ്ഞ വര്‍ഷം രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടി ചിത്രമായ കസബയെകുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശമായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.’അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും അങ്ങനെയുള്ള നായകന്മാരെ മഹത്വവത്കരിക്കുകയാണ് ചെയ്യുന്നത്’ എന്നായിരുന്നു പാര്‍വതി പറഞ്ഞത്.

അതേസമയം പാര്‍വതിയുടെ വാക്കുകള്‍ പുതിയ വാക്ക്‌വാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.മമ്മൂട്ടി ആരാധകര്‍ വരും ദിവസങ്ങളില്‍ ഇത് വന്‍വിവാദമാക്കന്‍ ഒരുങ്ങുകയാണ്

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment