നാലു വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചികിത്സയ്ക്കായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല!!! ചികിത്സാ ചെലവ് ചികിത്സാ ചെലവ് പൂജ്യം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള ചികിത്സാ ചെലവ് പൂജ്യം. നരേന്ദ്രമോദിയുടെ ചികിത്സയ്ക്കായി എത്ര തുക ചെലവഴിച്ചുവെന്നുള്ള കൊച്ചി സ്വദേശി എസ്.ധനരാജിന്റെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണു വിശദീകരണം.

ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടിലാത്ത നരേന്ദ്ര മോദി ചികിത്സയ്ക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയില്‍ പറയുന്നു.

പ്രധാനമന്ത്രിക്കു വ്യക്തിഗത ഇനത്തില്‍ ചികിത്സയ്ക്ക് ഇതുവരെ പണം ചെലവഴിച്ചിട്ടുമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഡയറക്ടര്‍ സയീദ് അക്രം റിസ്വി അറിയിച്ചു.

ശരാശരി 200 കോടിയിലധികം രൂപയാണ് ഓരോ വര്‍ഷവും പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 4,000 കിലോ ലിറ്റര്‍ ശുദ്ധജലം, മൂന്നു ഫോണ്‍ കണക്ഷന്‍, 50,000 യൂണിറ്റ് വൈദ്യുതി തുടങ്ങിയവ ഓരോ എംപിക്കും ഉപയോഗിക്കാം. കേന്ദ്ര സിവില്‍ സര്‍വീസിലെ ക്ലാസ് ഒന്ന് ഓഫിസറുടെ അതേ നിരക്കിലുള്ള ചികിത്സാ ചെലവുകളും ഇവര്‍ക്ക് ലഭിക്കും.

pathram desk 1:
Related Post
Leave a Comment