കമലിനോ, രജനിക്കോ ജയലളിതയുടെ ഒഴിവ് നികത്താനാവില്ല, സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രമുഖ നായിക

ചെന്നൈ: തമിഴ്നാട്ടിലെ ഇതിഹാസങ്ങളായ കമല്‍ഹാസനും രജനി കാന്തിനുമെതിരെ ശക്തമായി പ്രതികരിച്ച് നടി ഗൗതമി രംഗത്ത്.ഒറ്റ രാത്രികൊണ്ട് കമലിനോ, രജനിക്കോ തമിഴ് രാഷ്ട്രീയത്തിലെ ജയലളിതയുടെ ഒഴിവ് നികത്താനാവില്ലെന്ന് നടി ഗൗതമി. വനിതാ ദിനത്തോടനുബന്ധിച്ച് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തില്‍ സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗൗതമി.

ജയലളിതയുടെ മരണത്തോടെ തമിഴ്നാട്ടില്‍ വന്ന വലിയ നഷ്ടം നികത്താന്‍ കമലിനോ, രജനിക്കോ സാധിക്കുമൊയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഗൗതമി മറുപടി പറഞ്ഞത്.ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും കമല്‍ ഹാസനോ രജനിക്കോ ഒരു ജയലളിതയാകാന്‍ സാധ്യമല്ലെന്നും അവരുടെ ഒഴിവു നികത്താന്‍ അത്ര പെട്ടന്നൊന്നും ആര്‍ക്കും സാധിക്കില്ലെന്നും ഗൗതമി പറഞ്ഞു.ജയലളിത ഒറ്റ രാത്രികൊണ്ട് പടുത്തുയര്‍ത്തിയതെല്ല അവരുടെ പ്രസ്ഥാനം. കഷ്ടപ്പാടുകളിലൂടേയും, സേവനത്തിലൂടെയും സമര്‍പ്പണത്തിലൂടേയുമാണ് ജയലളിത തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ തമിഴ്നാട്ടില്‍ ഉയര്‍ത്തിക്കൊണ്ടു വന്നതെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു.

pathram desk 2:
Related Post
Leave a Comment