എസ്എഫ്ഐ നേതാവ് കെവി സുധീഷിനെ കൊലയ്ക്ക് കൊടുത്തത് സിപിഎമ്മാണ്; വെളിപ്പെടുത്തലുകളുമായി അബ്ദുള്ളക്കുട്ടി (വീഡിയോ)

കണ്ണൂര്‍: സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. കണ്ണൂരിലെ അക്രമ രാഷട്രീയം എന്ന വിഷയത്തില്‍ ഫെയ്സ്ബുക്ക് പേജിലിട്ട വീഡിയോയിലാണ് സിപിഎമ്മിനെ അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനം.പാര്‍ട്ടി ഗ്രാമങ്ങളില്‍ മണ്ണിനും പെണ്ണിനും വിലയില്ല. ബോംബ് വ്യവസായമുള്ള നാട്ടില്‍ നിന്നുംനിന്നും എങ്ങെയാണ് വിവാഹം നടക്കുകയെന്നും അബ്ദുള്ളക്കുട്ടി പറയുന്നു

ചില തെരഞ്ഞെടുപ്പ് പ്രചരണകാലത്തെ അനുഭവങ്ങളും അബ്ദുള്ളക്കുട്ടി പങ്കുവച്ചു. ‘പണ്ട് സിപിഎമ്മിന്റെ ഭാഗമായിരുന്നപ്പോള്‍ ഞാന്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. അന്ന് വോട്ടുപിടിയ്ക്കാന്‍ വളപട്ടണത്തെ ഒരു വീട്ടില്‍ പോയപ്പോള്‍ കൂടെ വന്ന സഖാക്കള്‍ ഓടി ഒളിച്ചു. കാരണമെന്താണെന്ന് ലോക്കല്‍ സെക്രട്ടറി എല്‍വി മുഹമ്മദിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ ചുട്ടുകൊന്ന ഒരാളുടെ വിധവയാണ് ആവീട്ടിലുള്ളത്. അതുകൊണ്ട് അവരുടെ അടുത്തേയ്ക്ക് തങ്ങള്‍ക്ക് വരാന്‍ കഴിയില്ല എന്നാണ്’.

‘ഇതുപോലെ ഞാന്‍ കോണ്‍ഗ്രസില്‍ എത്തിയപ്പോള്‍ തലശേരിയില്‍ നിയമസഭാ സ്ഥാനാര്‍ഥിയായിരുന്നു. അന്ന് പാനൂരിലെ പുല്ല്യോട് എന്ന സ്ഥലത്ത് വോട്ട് പിടിയ്ക്കാന്‍ പോയപ്പോള്‍ എനിക്ക് കൈ തരാന്‍ മൂന്നു ചെറുപ്പക്കാര്‍ വിസമതിച്ചു. കാരണം കേട്ട് ഞാന്‍ ഞെട്ടി. മൂന്ന് പേര്‍ക്കും കൈപ്പത്തി ഇല്ലായിരുന്നു. മൂന്നു പേരും സിപിഎമ്മിനു വേണ്ടി ബോംബുണ്ടാക്കിയപ്പോള്‍ കൈപ്പത്തി നഷട്പ്പെട്ടതാണ്. ഇതാണ് കണ്ണൂരിലെ അവസ്ഥ’ അബ്ദുള്ളക്കുട്ടി പറഞ്ഞു.

അതുപോലെ തന്നെ കണ്ണൂരില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന എസ്എഫ്ഐ നേതാവ് കെവി സുധീഷിനെ കൊലയ്ക്ക് കൊടുത്ത സിപിഎമ്മാണ്. ബിജെപി നേതാവ് സദാനന്ദന്‍ മാസ്റ്ററുടെ കാല് സിപിഎമ്മുകാര്‍ വെട്ടിയിരുന്നു. ഈ കാലും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വാഹനം സിപിഎം തടഞ്ഞു നിര്‍ത്തിയതില്‍ ചെറുപ്പക്കാര്‍ വയലന്റായതിന്റെ ഫലമായിട്ടാണ് സുധീഷ് കൊല്ലപ്പെട്ടത്’ അബ്ദുള്ളക്കുട്ടി പറഞ്ഞു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment