ഇന്ദ്രന്‍സിനും പാര്‍വതിക്കും അഭിനന്ദനവുമായി ഭാവന എത്തി

ചെന്നൈ: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച നടി പാര്‍വതിക്ക് അഭിനന്ദനവുമായി നടി ഭാവന. തന്റെ ഫെയ്സ് ബുക്ക് പേജിലാണ് ഭാവന അഭിനന്ദനം അറിയിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇന്ദ്രന്‍സിനും ഭാവന അഭിന്ദനം അറിയിച്ചു.

ടേക്ക് ഓഫ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പാര്‍വതിക്ക് പുരസ്‌കാരം .സമീറ എന്ന കഥാപാത്രത്തെ ഞാന്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് പിറകില്‍ ഒരുപാട് പേരുടെ കഠിനാദ്ധ്വാനം ഉണ്ടെന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. ഒരു നല്ല ടീം കിട്ടിയാല്‍ മാത്രമേ നല്ല സിനിമ ഇറങ്ങുകയുള്ളൂ. സന്തോഷമുണ്ട്. പാര്‍വതി എന്ന വ്യക്തിയല്ല പാര്‍വതി എന്ന നടി. അതുരണ്ടും രണ്ടാണ്. ഞാന്‍ പാര്‍വതിയായിട്ടല്ല സിനിമയില്‍ അഭിനയിക്കുന്നത്. കഥാപാത്രമായിട്ടാണ്. സമൂഹത്തില്‍ എന്തു നടക്കുന്നു അത് പ്രതിഫലിപ്പിക്കുന്ന ഒരു ടൂള്‍ മാത്രമാണ് ഞാന്‍. പിന്‍മാറേണ്ടതായിട്ടുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ വ്യക്തിത്വം തെളിയിക്കേണ്ട ഇടമല്ല സിനിമ. എന്റെ പൊളിറ്റിക്ക്സും ചിന്തകളുമെല്ലാം വ്യക്തിപരമാണെന്നും പാര്‍വതി പറഞ്ഞിരുന്നു.

pathram desk 2:
Related Post
Leave a Comment