ആ വാക്കുകള്‍ എന്റേതല്ലാ….; വ്യാജപ്രചരണത്തിനെതിരെ വിഎസ്

തിരുവനന്തപുരം: പ്രതിമ തകര്‍ക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണെന്ന് വി എസ് അച്യുതാനന്ദന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ‘ഇ എം എസ്സിന്റെയും, എ കെ ജിയുടെയും സ്മാരകങ്ങള്‍ തകര്‍ത്താല്‍ മെഡിക്കല്‍ കോളേജിലെ ഡി വൈ എഫ് ഐ പൊതിച്ചോര്‍ വിതരണത്തിന്റെ എണ്ണം കൂടും’ എന്ന് താന്‍ പ്രസ്താവിച്ചതായാണ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ രൂപത്തില്‍ ഒരു പ്രസ്താവനയോ, പരാമര്‍ശമോ താന്‍ നടത്തിയിട്ടില്ല.

തികച്ചും വാസ്തവ വിരുദ്ധവും, ദുരുദ്ദേശത്തോടെയുമുള്ള പ്രചരണമാണിത്. ഇത്തരം വ്യാജസന്ദേശങ്ങള്‍ ആരും വിശ്വസിക്കരുതെന്നും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ നിന്ന് പിന്തിരിയണമെന്നും വി എസ് വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

pathram desk 2:
Related Post
Leave a Comment