വീപ്പയ്ക്കുള്ളിലെ അസ്ഥിക്കൂടം; പൊലീസിന്റെ അന്വേഷണ മികവില്‍ ആളെ തിരിച്ചറിഞ്ഞു

കൊച്ചി: മാസങ്ങള്‍ക്കു മുന്പ് കുന്പളത്ത് പ്ലാസ്റ്റിക് വീപ്പയില്‍ കണ്ടെത്തിയ അസ്ഥികൂടം ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടേതാണെന്ന് തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകള്‍ക്കുശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊലപാതക കാരണം സംബന്ധിച്ചു ദുരൂഹത നിലനില്‍ക്കുകയാണ്.

2016 സെപ്റ്റംബറില്‍ കാണാതായ ശകുന്തളയുടെ മൃതദേഹം ഈ വര്‍ഷം ജനുവരി ഏഴിനാണ് കണ്ടെത്തിയത്. കുന്പളം ഗോള്‍ പ്ലാസയ്ക്കു സമീപമുള്ള ആളൊഴിഞ്ഞ പറന്പില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ വീപ്പയില്‍നിന്ന് അസ്ഥികൂടം ലഭിക്കുകയായിരുന്നു. ഇടതു കണങ്കാലില്‍ ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ കന്പിയിട്ടിട്ടുള്ള സ്ത്രീയാണു മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ഇത്തരം ശസ്ത്രക്രിയ നടത്തിയ ആറുപേര്‍ക്കായി നടത്തിയ തെരച്ചിലില്‍ അഞ്ചുപേര്‍ ജീവിച്ചിരിക്കുന്നവരായി കണ്ടെത്തി. എന്നാല്‍ ആറാമത്തെയാളായ ഉദയംപേരൂര്‍ നിവാസിയായ സ്ത്രീയെ കണ്ടെത്താനായിരുന്നില്ല.

pathram desk 2:
Related Post
Leave a Comment