സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു ! സംവിധാനം ദിലീഷ് പോത്തന്‍ , നായകന്‍ ….

നടന്‍മാര്‍ തിരക്കഥാക്യത്തുകള്‍ ആകുന്നത് പുതുമയല്ല.ആ കൂട്ടത്തിലേക്ക് ഒരു നടനും കൂില എത്തുകയാണ്.നടന്‍ സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു. മമ്മൂട്ടിയെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് സുരാജ് തിരക്കഥ എഴുതുന്നത്.

ശ്യാം പുഷ്‌കരനോടൊപ്പം സിനിമയുടെ തിരക്കഥയില്‍ പങ്കാളിയാകുന്ന കാര്യം സുരാജ് തന്നെയാണ് സ്ഥിരീകരിച്ചത്. രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ സംഭാഷണങ്ങള്‍ തിരുവനന്തപുരം സ്ലാങിലേക്ക് മാറ്റി എഴുതിയത് സുരാജ് ആയിരുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതാദ്യമായാണ് ദിലീഷ് പോത്തന്റെ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല

pathram desk 2:
Related Post
Leave a Comment