രണ്ട് ടി.ഡി.പി കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു….

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രണ്ടു ടി.ഡി.പി മന്ത്രിമാര്‍ രാജിവെച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കാണ് ഇരുവരും രാജിക്കത്ത് കൈമാറിയത്.ഗജപതി രാജു, വൈ.എസ് ചൗധരി എന്നിവരാണ് മന്ത്രിസഭയില്‍ നിന്നു രാജിവെച്ചിരിക്കുന്നത്. എന്‍.ഡി.എയുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെയാണ് മന്ത്രിമാരുടെ രാജിയെന്നതും ശ്രദ്ധേയമാണ്. നേരത്തെ ആന്ധ്രപ്രദേശ് മന്ത്രിസഭയില്‍ നിന്ന് രണ്ട് ബി.ജെ.പി മന്ത്രിമാരും രാജി വെച്ചിരുന്നു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു ആന്ധ്രയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മന്ത്രിമാര്‍ രാജിവെയ്ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിമാരുമായി പ്രധാനമന്ത്രി അവസാന നിമിഷം വരെ ചര്‍ച്ച നടത്തിയെങ്കിലും ഇരുവരും രാജിക്കത്ത് നല്‍കുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment