ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചാണക്യതന്ത്രം. ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാന്പ് ഗ്യാലറിയില്‍ ഇടം പിടിച്ചിരിക്കുകയാണ് ചാണക്യതന്ത്രവും.ഇതോടെ മലയാള സിനിമ ചരിത്രത്തിലെ വലിയൊരു നാഴികകല്ലായി മാറിയിരിക്കുകയാണ് ചാണക്യതന്ത്രം. മലയാള സിനിമയില്‍ ചെമ്മീന്‍ എന്ന സിനിമയാണ് ആദ്യമായി പോസ്റ്റല്‍ സ്റ്റാമ്പായി ഇടം നേടിയത്. അതിനു ശേഷം മലയാളത്തില്‍ പോസ്റ്റല്‍ ഗ്യാലറിയില്‍ ഇടം നേടുന്ന ആദ്യ കൊമേഴ്‌സല്‍ ചിത്രമാണ് ചാണക്യതന്ത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ചാണക്യതന്ത്രം സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയില്‍ വച്ച് സ്റ്റാമ്പ് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
അച്ചായന്‍സ് എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ചാണക്യതന്ത്രം’. അനൂപ് മേനോന്‍,ശിവദ, ശ്രുതി രാമചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം തികച്ചും റൊമാന്റിക് ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. മിറക്കിള്‍ റെയ്സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പളളത്താണ്. ചിത്രം ഉടന്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
Leave a Comment