പുതിയ ലംബോര്‍ഗിനി കാര്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത് പൃഥ്വിരാജ്. ഇതിനായി അരക്കോടി രൂപയാണ് താരം നികുതിയടച്ചത്. പൃഥ്വിരാജിന്റെ തീരുമാനത്തെ മോട്ടോര്‍വാഹന വകുപ്പ് പ്രശംസിച്ചു.രണ്ടര കോടി രൂപയുടെ വാഹനമാണ് പൃഥ്വിരാജ് ബംഗളൂരുവില്‍ നിന്നും വാങ്ങിയത്.
വാഹനത്തിന് ഇഷ്ട നമ്പര്‍ കിട്ടാന്‍ നടന്‍ പൃഥ്വിരാജ് ചെലവാക്കിയത് ഏഴ് ലക്ഷം രൂപയാണ്. തിങ്കളാഴ്ച എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ KL 07 C.N. 1 എന്ന നമ്പറിന് വേണ്ടിയാണ് പൃഥ്വിരാജ് ലക്ഷങ്ങള്‍ ചെലവാക്കിയത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ അഞ്ചുപേരായിരുന്നു KL 07 C.N. 1 നമ്പറിനായി രംഗത്ത് ഉണ്ടായിരുന്നത്.
Leave a Comment