ഇന്ദ്രന്‍സ് മികച്ച നടന്‍… പാര്‍വ്വതി നടി, ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍, മികച്ച ചിത്രം മറ്റമുറി വെളിച്ചം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഇന്ദ്രന്‍സും മികച്ച നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്‍സിന് പുരസ്‌കാരം നേടിക്കൊടുത്തത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി. ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഏദന്‍ രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

32 അവാര്‍ഡില്‍ 28 അവാര്‍ഡും പുതുമുഖങ്ങള്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

ഇത്തവണ കൊല്ലത്തുവെച്ചാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്നത്. തിയതി പ്രഖ്യാപിച്ചിട്ടില്ല.

മികച്ച സിനിമ- ഒറ്റമുറിയിലെ വെളിച്ചം
മികച്ച ബാലതാരങ്ങള്‍- നക്ഷത്ര, മാസ്റ്റര്‍ അഭിനന്ദ്

കലാമൂല്യമുള്ള ജനപ്രിയ സിനിമ- രക്ഷാധികാരി ബൈജു

മികച്ച സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി
മികച്ച സ്വഭാവ നടന്‍- അലന്‍സിയര്‍
മികച്ച കഥാകൃത്ത് എം എ നിഷാദ്
മികച്ച പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍
മികച്ച ഗായിക- സിതാര കൃഷ്ണകുമാര്‍

പുതുമുഖ സംവിധായകന്‍- മനേഷ് നാരായണന്‍

സംഗീത സംവിധായകന്‍- എംകെ അര്‍ജുനന്‍

ക്യാമറ- മനേഷ് മാധവ്
തിരക്കഥാകൃത്ത്- സജീവ് പാഴൂര്‍

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം സിനിമ കാണും ദേശങ്ങള്‍ (സി.വി മോഹന കൃഷ്ണന്‍)ക്കാണ്.

അതീവ രഹസ്യമായാണ് ഇക്കുറി പുരസ്‌കാര നിര്‍ണയ നടപടികള്‍ ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ചത്. മത്സര രംഗത്തുള്ള 110 സിനിമകളും ആദ്യ ഘട്ടത്തില്‍ ജൂറി അംഗങ്ങള്‍ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു കണ്ടു. ഇതില്‍ മികച്ച 2021 സിനിമകള്‍ എല്ലാവരും ചേര്‍ന്നു വീണ്ടും കണ്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിശ്ചയിച്ചത്. സിനിമകളുടെ സ്‌ക്രീനിങ് കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ അതീവ രഹസ്യമായാണു നടത്തിയത്.

അവാര്‍ഡ് വിവരം ചോരാനിടയുള്ളതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി ജൂറി അംഗങ്ങള്‍ക്കു മൊബൈല്‍ ഫോണും വാട്‌സാപ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുമെല്ലാം വിലക്കി. കിന്‍ഫ്രയിലും ജൂറി അംഗങ്ങളുടെ താമസ സ്ഥലത്തും സന്ദര്‍ശകരെയും വിലക്കി. അക്കാദമിയുടെ ഭാരവാഹികള്‍ വരെ ആശയവിനിമയങ്ങളില്‍നിന്നു വിട്ടുനിന്നു.

pathram desk 1:
Related Post
Leave a Comment