തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്

ഡല്‍ഹി:ബിഡിജെഎസ് ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്. ഇതു സംബന്ധിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തുഷാറിനെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. യുപിയില്‍ നിന്നായിരിക്കും തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുക. ഇതിനു വേണ്ടി അടുത്തയാഴ്ച്ച നാമനിര്‍ദേശം പത്രിക നല്‍കുമെന്നാണ് സൂചന.

എന്‍ഡിഎയിലും, മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപിയില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ബിഡിജെഎസ് പല തവണ രംഗത്തു വന്നിരുന്നു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനും തുഷാറും ചെങ്ങന്നൂര്‍ ഉപതിരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയെ വിമര്‍ശിക്കുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment