നാളെ താരയുദ്ധം………

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എ.കെ.ബാലനായിരിക്കും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. മികച്ച നടനായുളള പുരസ്‌കാരത്തിനായി വലിയ പോരാട്ടമാണ് നടക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് , കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകള്‍ ഇത്തവണ മല്‍സര രംഗത്തുണ്ട്.കുട്ടികളുടെ ഏഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെ 110 സിനിമകളാണു മല്‍സരിക്കുന്നത്.

സംവിധായകന്‍ ടി.വി.ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയില്‍ സംവിധായകരായ ഡോ.ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനീയര്‍ വിവേക് ആനന്ദ്, ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ.എം.രാജീവ്കുമാര്‍, നടി ജലജ എന്നിവരാണ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണു മെംബര്‍ സെക്രട്ടറി.

pathram desk 2:
Related Post
Leave a Comment