നീറ്റിന് ആധാര്‍ വേണ്ട !

ന്യൂഡല്‍ഹി : നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് (നീറ്റ് ) ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു സിബിഎസ്ഇയോട് സുപ്രിം കോടതി. നീറ്റ് അടക്കമുള്ള പരീക്ഷയ്ക്ക് ആധാറിനു പകരം മറ്റേതെങ്കിലും തിരിച്ചറിയില്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നും കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് സുപ്രധാന ഉത്തരവു പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് സിബിഎസ്ഇയുടെ വെബ് സൈറ്റിലും അപ്ലോഡ് ചെയ്യണമെന്ന് ബഞ്ച് നിര്‍ദ്ദേശിച്ചു.

പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സിബിഎസ്ഇയോട് ആവശ്യപ്പെട്ടിട്ടില്ലെന്നു രാവിലെ യുഐഡിഎഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.ഈ വര്‍ഷത്തെ നീറ്റിന് സിബിഎസ്ഇ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ആധാര്‍ ഇല്ലാത്തവര്‍ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ ചെന്നു നടപടികള്‍ പൂര്‍ത്തിയാക്കുകയും അവിടെനിന്നു ലഭിക്കുന്ന എന്റോള്‍മെന്റ് നമ്പര്‍ അപേക്ഷയ്ക്കൊപ്പം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.മാര്‍ച്ച് ഒന്‍പതാണ് നീറ്റിന് അപേക്ഷിക്കേണ്ട അവസാന തിയതി.

pathram desk 2:
Related Post
Leave a Comment