റഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു

റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. 26 യാത്രികരും ആറ് ജീവനക്കാരും മരിച്ചെന്നാണ് വ്യക്തമാകുന്നത്. സൈനിക വിമാനമാണ് തകര്‍ന്ന് വീണതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. റഷ്യ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നതായി പ്രതിരോധമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. റണ്‍വേയില്‍നിന്ന് 500 മീറ്റര്‍ അകലെ വിമാനത്തിനു തീപിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ റഷ്യ അന്വേഷണം പ്രഖ്യാപിച്ചു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment