തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതികളില്‍ സര്‍ക്കാള്‍ ഒന്നുംചെയ്യ്തില്ല എന്ന ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ പരാമര്‍ശം തള്ളി മന്ത്രി ജി.സുധാകരന്‍. ലൈറ്റ് മെട്രോയ്ക്കു ഡിഎംആര്‍സിയുടെ സഹായം വേണ്ടെന്നും കൊടുക്കാത്ത കരാര്‍ വാങ്ങിക്കാന്‍ ശ്രീധരന് എന്താണ് അധികാരമെന്നും സുധാകരന്‍ ചോദിച്ചു. സല്‍പ്പേരുണ്ടെന്നുവച്ച് സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യാന്‍ വരേണ്ടെന്നും സുധാകരന്‍ തുറന്നടിച്ചു.
അതേസമയം കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് പിന്മാറുന്നത് കടുത്ത നിരാശയോടെയാണെന്ന് ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. പദ്ധതി മുന്നോട്ടു കൊണ്ടുപോവാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. ഇതിനായി സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment