അപൂര്‍വ്വ രോഗം വെളിപ്പെടുത്തി ഇര്‍ഫാന്‍ ഖാന്‍, ഉടന്‍ പ്രതികരണവുമായി ദുല്‍ഖര്‍

ഇന്ന് ബോളീവുഡിനെ പിടിച്ച് കുലുക്കിയ വെളിപ്പെടുത്തലാതിരുന്നു ഇര്‍ഫാന്‍ ഖാന്റേത്.ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയായിരുന്നു ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. തനിക്ക് അപൂര്‍വ്വ രോഗമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും രോഗത്തോട് തളരാതെ പോരാടുമെന്നായിരുന്നു ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. പത്തുദിവസത്തിനകം തന്നെ വ്യക്തമായ കാര്യങ്ങള്‍ ആരാധകരെ അറിയിക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയതാരം പെട്ടെന്ന് സുഖംപ്രാപിക്കാനായി പ്രാര്‍ത്ഥനയുമായി കഴിയുകയാണ് ആരാധകര്‍.

ഇപ്പോള്‍ ഇര്‍ഫാന്‍ ഖാന്റെ ട്വീറ്റിന് താഴെ പ്രതികരണവുമറിയിച്ച് എത്തിയിരിക്കുകയാണ് മലയാളത്തിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. താങ്കളുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്നുമാണ് ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചത്. കര്‍വാന്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ദുല്‍ഖര്‍ ഇര്‍ഫാനുമൊപ്പം അഭിനയിച്ചിരുന്നു. അടുത്തമാസം ചിത്രം പ്രദര്‍ശനത്തിന് എത്തും.

pathram desk 2:
Related Post
Leave a Comment