ഇന്ത്യയ്‌ക്കെതിരെ ലങ്കയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം

കൊളംബോ: ശിഖര്‍ ധവാന്‍ വീണ്ടും മികവ് പുറത്തെടുത്തപ്പോള്‍ ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്കു ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. 90 റണ്‍സുമായി കുട്ടിക്രിക്കറ്റിലെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ കണ്ടെത്തിയ ധവാന്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിനെ ഒറ്റയ്ക്കു തോളിലേറ്റുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് താത്കാലിക നായകന്‍ രോഹിത് ശര്‍മ(0)യെ തുടക്കത്തിലേ നഷ്ടമായി. തൊട്ടുപിന്നാലെ സുരേഷ് റെയ്‌ന(1)യും മടങ്ങിയതോടെ ഇന്ത്യ 9/2 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടു. ഇവിടെ ഒന്നിച്ച ശിഖര്‍ ഖവാന്‍-മനീഷ് പാണ്ഡെ സഖ്യം ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ടുനയിക്കുകയായിരുന്നു.

ധവാന്‍ ആക്രമണം ഏറ്റെടുത്തപ്പോള്‍ മനീഷ് പിന്തുണ നല്‍കി. ഇരുവരും രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മനീഷ് (35 പന്തില്‍ 37) പുറത്തായശേഷമെത്തിയ റിഷഭ് പന്തിന് റണ്‍സ് കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ആക്രമണത്തിനു മുതിര്‍ന്ന ശിഖര്‍ ധവാന്‍ കന്നി ട്വന്റി 20 സെഞ്ചുറിക്ക് 10 റണ്‍സകലെ പുറത്തായി. 49 പന്തില്‍നിന്ന് ആറുവീതം സിക്‌സറും ബൗണ്ടറികളും ഉള്‍പ്പെടെയായിരുന്നു ധവാന്റെ 90. പന്തിന് 23 പന്തില്‍നിന്ന് 23 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ദിനേഷ് കാര്‍ത്തിക് ആറു പന്തില്‍ 13 റണ്‍സുമായി പുറത്താകാതെനിന്നു. ശ്രീലങ്കയ്ക്കായി ചമീര രണ്ടു വിക്കറ്റ് നേടി.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment