ചാക്കോ മാഷ് കലക്കി; ദുല്‍ഖറിന്റെ കമന്റ് വൈറലാകുന്നു

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയിലെ ഗാനം യുട്യൂബില്‍ വന്‍ഹിറ്റായിക്കൊണ്ടിരിക്കുന്നു. ഈ പാട്ട് കണ്ട് ഇഷ്ടപ്പെട്ട് സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ കമന്റ് ഇട്ടിരിക്കുന്നു. പാട്ട് രസിച്ച സന്തോഷത്തില്‍ കുഞ്ഞിക്ക യുട്യൂബില്‍ ആ പാട്ടിനു താഴെ ഒരു കമന്റിട്ടു. ചാക്കോ മഷ് കലക്കി’ എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്.
‘മേരിയുടെ തേന്‍ കുറുമ്പനായ ആണ്‍കുരുന്ന്’ എന്നു തുടങ്ങുന്ന ഗാനത്തില്‍ കുഞ്ചാക്കോ ബോബനും ശാന്തി കൃഷ്ണയുമാണ് എത്തുന്നത്. പാട്ടിനു സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജാണ്. രാജീവ് ആലുങ്കലിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്. ശ്രീജിത് വിജയന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടന്‍ മാര്‍പ്പാപ്പ. ആലപ്പുഴയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു കുടുംബചിത്രമാണിത്. അദിതി രവിയാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, സൗബിന്‍ സാഹിര്‍, സലിംകുമാര്‍, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. രസകരമായ രംഗങ്ങളും സംഗീതവും ചേരുന്ന പാട്ട് ദുല്‍ക്കറിനെ എന്നപോലെ ഏവരെയും ആകര്‍ഷിക്കുന്നതാണ്.

pathram:
Related Post
Leave a Comment