ശുഹൈബ് വധത്തില്‍ രണ്ടു പേര്‍ കൂടി പിടിയില്‍

കണ്ണൂര്‍; മട്ടന്നൂര്‍ ശുഹൈബ് വധത്തില്‍ രണ്ടു പേര്‍കൂടി അറസ്റ്റിലായി. കൊലയാളി സംഘത്തില്‍ അംഗമായിരുന്ന ബൈജു, ആയുധങ്ങളില്‍ ഒളിപ്പിച്ച ദീപ് ചന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.പിടിയിലായ ഇരുവരും സിപിഐഎം പ്രവര്‍ത്തകരാണ്. ഇതിനു പുറമെ ശുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ചതായി കരുതുന്ന രണ്ട് വാളും ഒരു മഴുവും പോലീസ് ഇന്ന് കണ്ടെടുത്തു. നേരെത്ത മട്ടന്നൂര്‍ വെള്ളിയാംപ്പറമ്പില്‍ നിന്ന് മൂന്നു വാളുകള്‍ കണ്ടെത്തിയിരുന്നു.

തെരൂരില്‍ തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കുമ്പോഴാണ് വാഗണര്‍ കാറിലെത്തിയ അക്രമി സംഘം ശുഹൈബിനെ വെട്ടിവീഴ്ത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും വെട്ടേറ്റിരുന്നു. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. നെഞ്ചിനും കാലുകള്‍ക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴി രക്തം വാര്‍ന്നാണ് മരിച്ചത്.

pathram desk 2:
Related Post
Leave a Comment