പ്രിയതാരം മോഹന്‍ലാലിന്റെ മാസ് ഡാന്‍സ് വീണ്ടും വൈറലാകുന്നു. കഴിഞ്ഞയാഴ്ച മസ്‌ക്കറ്റില്‍ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെയാണ് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയ സൂപ്പര്‍ താരത്തിന്റെ നൃത്തം അരങ്ങേറിയത്.വിദേശ മലയാളികള്‍ പങ്കെടുത്ത ഒരു സ്വകാര്യ സ്റ്റേജ് ഷോയില്‍ കേരളത്തില്‍ തരംഗമായി മാറിയ ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യാന്‍ തയാറായി കുറച്ച് പെണ്‍കുട്ടികള്‍ എത്തി. എന്നാല്‍ വേദിയിലെത്തിയ പെണ്‍കുട്ടികള്‍ ലാലേട്ടന്‍ തങ്ങള്‍ക്കൊപ്പം ഡാന്‍സ് കളിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചു. പരിപാടിയുടെ അവതാരകയും പെണ്‍കുട്ടികളും ചേര്‍ന്ന് മോഹന്‍ലാലിനെ സ്റ്റേജിലേക്കു ക്ഷണിച്ചു. ആദ്യം അദ്ദേഹം വരാന്‍ മടിച്ചെങ്കിലും പെണ്‍കുട്ടികള്‍ ‘നെഞ്ചിനകത്ത് ലാലേട്ടന്‍’ എന്ന ക്വീന്‍ സിനിമയിലെ പാട്ട് ആവര്‍ത്തിച്ച് ഒന്നിച്ചു പാടി. ശേഷം സദസ്സിലേക്കിറങ്ങി താരത്തെ കൈ പിടിച്ച് സ്റ്റേജിലേക്കെത്തിച്ചു.
- pathram desk 2 in CINEMALATEST UPDATESMain slider
നാല്‍പതോളം പെണ്‍കുട്ടികളോടൊപ്പം ലാലേട്ടന്റ തകര്‍പ്പന്‍ ഡാന്‍സ, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Related Post
Leave a Comment